#Iritty #Madathil #Accident #Pickup Lorry #Kerala News
ഇരിട്ടി: മത്സ്യവുമായി പോയ പിക്കപ്പ് ലോറി കാൽനട യാത്രക്കാരനെ ഇടിച്ച് മറിഞ്ഞു. കാൽനട യാത്രക്കാരൻ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു.
ഇരിട്ടി മാടത്തിയിൽ സെന്റ് സെബാസ്റ്റ്യൻ പള്ളിക്ക് സമീപം ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടം.
മാടത്തി അത്തിക്കൽ ഹൗസിലെ ബാലൻ (64) ആണ് മരിച്ചത്. മാടത്തി ടൗണിലൂടെ നടന്നു വരികയായിരുന്ന ബാലന്റെ ദേഹത്തേക്ക് കർണാടകയിലേക്ക് മത്സ്യവുമായി പോവുകയായിരുന്ന പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ലോറിയും മറിഞ്ഞു.
Content Highlight: Pedestrian Killed in Iritty Madathil Pickup Lorry Accident































